നല്ലെഴുത്തുമുക്ക്​ നവീകരിച്ച സപ്ലൈകോ സൂപ്പർ മാർക്കറ്റ്​ ഉദ്ഘാടനം ചെയ്തു

ചവറ: ഗുണനിലവാരമുള്ള ഉൽപന്നങ്ങളാണ്​ ഭക്ഷ്യവകുപ്പ് നൽകുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ. ചവറ കൊറ്റംകുളങ്ങരയിൽനിന്ന്​ നല്ലെഴുത്തുമുക്കിലേക്ക് മാറ്റിയ നവീകരിച്ച സപ്ലൈകോ സൂപ്പർ മാർക്കറ്റിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുമാർക്കറ്റിലെ വില നിയന്ത്രിക്കാനും ഗുണനിലവാരം ഉറപ്പാക്കാനും സർക്കാർ ശ്രദ്ധിക്കുന്നുണ്ട്. ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സർക്കാർ എടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലായി 1853 കോടി രൂപയുടെ സബ്സിഡി ഉൽപന്നങ്ങളാണ് ജനങ്ങൾക്ക് നൽകിയത്. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ അധ്യക്ഷതവഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സന്തോഷ് തുപ്പാശ്ശേരി ആദ്യ വിൽപന നിർവഹിച്ചു. സപ്ലൈകോ ചെയർമാൻ ഡോ. സഞ്ജീബ് പട്ജോഷി, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ. ബാബു, ജില്ല പഞ്ചായത്തംഗം സി.പി. സുധീഷ്​കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ആർ. ജിജി, ഗ്രാമപഞ്ചായത്തംഗം കെ. പ്രദീപ് , ആർ. രവീന്ദ്രൻ, പി.ബി. രാജു, ചവറ ഗോപകുമാർ, കിണറുവിള സലാഹുദ്ദീൻ, ഇ. ജോൺ, ജില്ല സപ്ലൈ ഓഫിസർ സി.ബി. മോഹനകുമാർ, മേഖല അസി. മാനേജർ പ്രവീൺ, കരുനാഗപ്പള്ളി ഡിപ്പോ മാനേജർ പി.സി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. സംഗമം (ചിത്രം) ശാസ്താംകോട്ട: സമഗ്ര ശിക്ഷ ശാസ്താംകോട്ട ബി.ആർ.സിയുടെ നേതൃത്വത്തിൽ മുതുപിലാക്കാട് ജി.എൽ.പി.എസിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമായി ഓലപ്പീപ്പീ എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. പി.എസ്.സി അംഗം എസ്.എ. സെയ്ഫ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ തുമ്പോടൻ അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക കെ. മായാദേവി , കിഷോർ കെ. കൊച്ചയ്യം, ഡി.പി. സബീന, ഭവ്യബാല, കെ. ബുഷ്‌റ, തൊളിക്കൽ സുനിൽ, ജി. ബാലചന്ദ്രൻ, പി. രാജു, ഷംല, ബ്ലെസി ബെന്നി എന്നിവർ സംസാരിച്ചു. ആഷിഖ് ഹൈദർ അലി കൗൺസലിങ്​ ക്ലാസ് നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.