കൊല്ലം: എക്‌സൈസ് വകുപ്പും ഐ.സി.പി.എഫ് കൊല്ലവും ചേര്‍ന്ന് ലഹരിവിമോചന ബോധവത്കരണ ദിനാചരണത്തിന്‍റെ ഭാഗമായി ബൈക്ക്‌റാലി സംഘടിപ്പിച്ചു. കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. അസി. എക്‌സൈസ് കമീഷണര്‍ വി. റോബര്‍ട്ട് മുഖ്യസന്ദേശം നല്‍കി. ചിന്നക്കട, കുണ്ടറ, ചീരങ്കാവ് എന്നിവിടങ്ങളിലും ബോധവത്കരണ പരിപാടികള്‍ നടത്തി. മുനിസിപ്പല്‍ ഗ്രൗണ്ടിലാണ് ബൈക്ക് റാലി സമാപിച്ചത്. ഐ.സി.പി.എഫ് ജില്ല കോഓഡിനേറ്റര്‍ സാമുവല്‍ ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. വിമുക്തി ജ്വാല തെളിക്കല്‍ ഇന്ന് കൊല്ലം: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി ജില്ല എക്‌സൈസ് വിമുക്തി മിഷന്‍റെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകീട്ട് ആറിന് വിമുക്തി ജ്വാലതെളിക്കല്‍ ചടങ്ങ് കോര്‍പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് കൊല്ലം ബീച്ചില്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.