കൊല്ലം: തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണവണ്ടികള്‍ തുടങ്ങുന്നു. ജില്ല വികസന സമിതി യോഗത്തിൽ ഡി.ടി.ഒ അറിയിച്ചതാണിത്. വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും കൗണ്‍സലിങ് നല്‍കുന്നതിനുമായി റിസോഴ്‌സ് പേഴ്‌സണ്‍മാരുടെയും കൗണ്‍സിലര്‍മാരുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന് യോഗം നിർദേശിച്ചു. കലക്ടര്‍ അഫ്സാന പര്‍വീൺ അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് മുമ്പ് വിദ്യാര്‍ഥികള്‍ക്കുണ്ടാകാവുന്ന മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിന് കൗണ്‍സലിങ് ലഭ്യമാക്കണം. കൊല്ലം-തേനി ബൈപാസിലെ മുട്ടം വഴിയുള്ള അലൈന്‍മെന്റില്‍ മാറ്റംവരുത്തണം. എം.പിമാര്‍, എം.എല്‍.എമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം അടുത്തയാഴ്ച ചേരണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ നിർദേശിച്ചു. പടിഞ്ഞാറേകല്ലട നെല്‍പ്പരക്കുന്ന് ആറിന്‍റെ തീരത്തുള്ള ബണ്ട് റോഡ് ബലപ്പെടുത്തുന്നതിന് ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് അംഗീകൃത പാറക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര ടൗണ്‍ അപകടരഹിതമാക്കുന്നതിന് ട്രാഫിക് സംവിധാനം പരിഷ്കരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍, പത്തനാപുരം കടുവാത്തോട് ജങ്ഷന് സര്‍ക്കാര്‍ മിച്ചഭൂമിയില്‍ താമസിക്കുന്ന ഏഴ് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കെ.ബി. ഗണേഷ്കുമാര് എം.എല്‍.എയുടെ പ്രതിനിധി പി.എ സജിമോന്‍, അച്ചന്‍കോവില്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കുന്നതിന് മതിയായ ഉദ്യോഗസ്ഥരെ പോസ്റ്റ് ചെയ്യണമെന്ന് പി.എസ്. സുപാല്‍ എം.എല്‍.എയുടെ പ്രതിനിധി അനി മുഹമ്മദ് എന്നിവർ ആവശ്യപ്പെട്ടു. കഴിഞ്ഞ ജില്ല വികസനസമിതി യോഗത്തില്‍ ഉന്നയിച്ച പുനലൂര്‍ നിയോജക മണ്ഡലത്തിലെ നെടുംപാറ, അമ്പനാട് എന്നിവിടങ്ങളിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സർവിസുകള്‍ വീണ്ടും തുടങ്ങുമെന്ന് ഡി.ടി.ഒ അറിയിച്ചു. എ.ഡി.എം ആര്‍. ബീനാറാണി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ. ലാല്‍, ജില്ല പ്ലാനിങ് ഓഫിസര്‍ പി.ജെ. ആമിന തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.