ഇ.എസ്.ഐ ആശുപത്രി മാർച്ച്

ശാസ്താംകോട്ട: രാഹുൽ ഗാന്ധിയെ കള്ളക്കേസിൽ കുടുക്കി കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാമെന്നുള്ള നരേന്ദ്ര മോദിയുടെ മോഹം വെറും വ്യാമോഹം മാത്രമാണെനും ഭാരതത്തിന്‍റെ പ്രാണവായുവായ കോൺഗ്രസ് ഇല്ലാതായാൽ ഭാരതരാജ്യം തന്നെ ഇല്ലാതാകുമെന്നും ഡി.സി.സി പ്രസിഡന്‍റ്​ പി. രാജേന്ദ്രപ്രസാദ്. രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റി നടത്തിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ് വിദ്യാരംഭം ജയകുമാർ അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്‍റ് തുണ്ടിൽ നൗഷാദ്, എസ്. രഘുകുമാർ, കെ. സോമൻപിള്ള, ചിറയ്ക്കുമേൽ ഷാജി, ഐ. സുബൈർ കുട്ടി, വർഗീസ് തരകൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.