അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധന ക്യാമ്പ്

ശാസ്താംകോട്ട: ഓട്ടോറിക്ഷ ഫെയർ മീറ്റർ, അളവുതൂക്ക ഉപകരണങ്ങൾ എന്നിവയുടെ കൃത്യത ഉറപ്പാക്കി മുദ്ര പതിക്കുന്ന ക്യാമ്പ് ഭരണിക്കാവ് ലീഗൽ മെട്രോളജി ഓഫിസിൽ 28, 29 തീയതികളിൽ രാവിലെ 10 മുതൽ വൈകീട്ട്​​ നാലു വരെ നടത്തും. കുന്നത്തൂർ താലൂക്കിലെ ലീഗൽ മെട്രോളജി വകുപ്പി‍ൻെറ അധികാരപരിധിയിലുള്ള കുളക്കട, മൈലം, പവിത്രേശ്വരം, പേരയം, പോരുവഴി, കിഴക്കേകല്ലട, പടിഞ്ഞാറെ കല്ലട, മൺറോതുരുത്ത്, ശാസ്താംകോട്ട, കുന്നത്തൂർ, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, മൈനാഗപ്പള്ളി പഞ്ചായത്തുകളിലെ ഈ മാസം കാലാവധി അവസാനിക്കുന്നതും കഴിഞ്ഞവർഷം കോവിഡ്​ ഇളവോടുകൂടി മുദ്ര പതിച്ചതുമായ 2022 ബി ക്വാർട്ടർ ഫെയർമീറ്ററുകളും അളവുതൂക്ക ഉപകരണങ്ങളുമാണ്​ ക്യാമ്പിൽ മുദ്ര പതിപ്പിക്കുക. വിവരങ്ങൾക്ക് 8281698024. അറിവരങ്ങ് ശാസ്താംകോട്ട: ഇടവനശ്ശേരി കവിത ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അറിവരങ്ങ് നടത്തി. ഇടവനശ്ശേരി ഐ.സി.എസ് എൽ.പി. എസിലെ വിദ്യാർഥികളുടെ ഗ്രന്ഥശാല സന്ദർശനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ്​ അംഗം മനു വി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഗീത അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള പുസ്തകസഞ്ചി രക്ഷാധികാരി എം. അലിയാരുകുഞ്ഞ്, അധ്യാപകൻ ഷബിൻ കബീറിന് കൈമാറി. ഗ്രന്ഥശാല പ്രസിഡന്‍റ്​ ആർ. മദനമോഹനൻ 'പാടാം പഠിക്കാം' എന്ന ക്ലാസ് നയിച്ചു. എച്ച്. ഷാജി, ആർ. സോമൻ പിള്ള, നജീം ഞാറക്കാട്ടിൽ, വി. അജയകുമാർ, എസ്. ശിവൻകുട്ടി, വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.