ഭൂമി റവന്യൂ വകുപ്പിന് കൈമാറും

കൊല്ലം: നിലവില്‍ പ്രവര്‍ത്തനമില്ലാത്ത പത്തനാപുരം താലൂക്ക് റബര്‍ വര്‍ക്കേഴ്‌സ് വ്യവസായ സഹകരണ സംഘത്തിന് പത്തനാപുരം വില്ലേജില്‍ കുണ്ടയത്ത് സ്വന്തമായുള്ള ഭൂമി റവന്യൂ വകുപ്പിന് കൈമാറുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. 'സർക്കാർ കോളജ് സ്ഥാപിക്കണം' കൊട്ടാരക്കര: മലയിൽ മലപ്പത്തൂർ ഭൂമിയിലെ സ്വകാര്യ വ്യക്തി കൈയേറി നിർമിച്ച കെട്ടിടം സർക്കാർ കോളജാക്കി മാറ്റണമെന്ന് അക്ഷരം കലാസാഹിത്യവേദി. നിയമപരമായി തിരിച്ചെടുക്കേണ്ട മലപ്പത്തൂരിലെ കെട്ടിടത്തിൽ സർക്കാർ കോളജ് വരുന്നതിനായി വെളിയം പഞ്ചായത്ത് ഭരണാധികാരികളും താലൂക്ക് ഭരണാധികാരികളും അടിയന്തരമായി ഇടപെടണമെന്ന് വേദി ആവശ്യപ്പെട്ടു. കൈറ്റ് 'സ്‌കൂള്‍ വിക്കി' പുരസ്‌കാരം അഞ്ചല്‍ വെസ്റ്റ് ഗവ. എച്ച്.എസ്.എസ് ഒന്നാമത് കൊല്ലം: പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്‌കൂളുകളെ കുറിച്ചുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായ സ്‌കൂള്‍ വിക്കിയില്‍ മികച്ച താളുകള്‍ തയാറാക്കിയതിനുള്ള പുരസ്‌കാരങ്ങളില്‍ ജില്ലതലത്തില്‍ അഞ്ചല്‍ വെസ്റ്റ് ഗവ.എച്ച്.എസ്.എസിന് ഒന്നാം സ്ഥാനം. ഗവ. എച്ച്.എസ്.എസ് സദാനന്ദപുരം, വിമലഹൃദയ എച്ച്.എസ്.എസ് ഗേള്‍സ് സ്‌കൂളുകള്‍ക്ക് രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചു. 15,000 സ്‌കൂളുകളെ കോര്‍ത്തിണക്കി വിദ്യാഭ്യാസമേഖലയില്‍ രാജ്യത്ത് പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വിവരശേഖരമായ സ്‌കൂൾ വിക്കി സജ്ജമാക്കിയിട്ടുള്ള കൈറ്റ് ആണ് അവാര്‍ഡുകളും ഏര്‍പ്പെടുത്തിയത്. ജില്ലതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ വീതം ക്യാഷ് അവാര്‍ഡ് ലഭിക്കും. ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അവാര്‍ഡുകള്‍ സമ്മാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.