അഗ്​നിപഥിനെതിരെ പ്രമേയം പാസാക്കി

കൊല്ലം: കോർപറേഷൻ വർക്കേഴ്സ്​ ഫെഡറേഷ‍ന്‍റെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ ചേർന്ന വനിത കൺവെൻഷൻ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ഉസൈബ അധ്യക്ഷത വഹിച്ചു. യുവതലമുറയുടെ ഭാവി അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന കേന്ദ്രസർക്കാറിന്‍റെ അഗ്​നിപഥ് പദ്ധതി പിൻവലിക്കണമെന്ന് വനിത കൺവെൻഷൻ പ്രമേയം പാസാക്കി. കെ.എസ്​.ഇ.ബി. വർക്കേഴ്സ്​ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഗിരിജാകുമാരി, കെ.എം.സി.എസ്​.യു ജില്ല പ്രസിഡന്‍റ്​ രേഖ, സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം സബീന സ്റ്റാൻലി, ജമീലാബീവി, വസന്തകുമാരി എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ അവാർഡ് പെരുമ്പുഴ: ഗ്രാമോദ്ധാരണ സർവിസ്​ സഹകരണ ബാങ്ക് എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷകളിൽ സർക്കാർ, എയ്​ഡഡ് സ്​കൂളുകളിൽ പഠിച്ച് മികച്ച വിജയം നേടിയ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷക്കൊപ്പം സർട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അടുത്തമാസം ഏഴിനു മുമ്പ് ബാങ്കിലെത്തിക്കണമെന്ന് പ്രസിഡന്‍റ്​ തുളസീദാസൻപിള്ള അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.