അഞ്ചൽ: മധ്യവയസ്കനെ തലക്കടിച്ച് പരിക്കേൽപിച്ച കേസിൽ യുവാവിനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ ശിവൻ മുക്കിൽ വിളയിൽ വീട്ടിൽ ഷാജി (42) യാണ് പിടിയിലായത്. കഴിഞ്ഞ മാസം ഏഴിന് പത്തടിയിലായിരുന്നു സംഭവം. ചായക്കടയിൽവെച്ച് പത്തടി അൻസില മൻസിലിൽ മുഹമ്മദ് ഹനീഫ (56) യും ഷാജിയും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഇതിനെത്തുടർന്ന് ഷാജി ഹനീഫയെ തലയ്ക്കടിച്ച് പരിക്കേൽപിക്കുകയും ചെയ്തെന്നാണ് കേസ്. സംഭവത്തിനു ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഏരൂർ ഇൻസ്പെക്ടർ എം.ജി. വിനോദ്, എസ്.ഐ ശരലാൽ, ഗ്രേഡ് എസ്.ഐ നിസാറുദ്ദീൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗിരീഷ്, ഹോംഗാർഡ് ചന്ദ്രൻപിള്ള എന്നിവരടങ്ങുന്ന പൊലീസ് സംഘം മടത്തറ ഭാഗത്തുനിന്നുമാണ് പിടികൂടിയത്. ഇയാൾ മുമ്പും അടിപിടിക്കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.