കൊല്ലം: പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനവും മെംബർഷിപ് കാമ്പയിനും ശനിയാഴ്ച സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10.30ന് കൊല്ലം ആർ.ടി.ഒ ഡി. മഹേഷ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ല പ്രസിഡന്‍റ് എം.ഡി. രവി അധ്യക്ഷതവഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ലോറൻസ് ബാബു മുഖ്യപ്രഭാഷണം നടത്തും. സംരംഭകത്വ പരിശീലനം കൊല്ലം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്‌മെന്‍റ് നാഷനല്‍ ഫിഷറീസ് ഡെവലപ്‌മെന്‍റ് ബോര്‍ഡിന്‍റെയും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്‌മോള്‍ മീഡിയം എന്റര്‍പ്രൈസിന്‍റെയും ആഭിമുഖ്യത്തില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ വിഷയത്തില്‍ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കും. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന എസ്.സി വിഭാഗത്തിൽപെട്ട തൊഴില്‍രഹിതരായ 40 വയസ്സിന് താഴെയുള്ള തെരഞ്ഞെടുത്ത 25 യുവതീ യുവാക്കള്‍ക്ക് സ്‌റ്റൈപൻഡോടുകൂടി ജൂലൈ നാലുമുതല്‍ 21 വരെ കളമശ്ശേരി കീഡ് കാമ്പസില്‍ പരിശീലനം നല്‍കും. കീഡിന്‍റെ വെബ്‌സൈറ്റായ www.kied.info യില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04842532890,2550322, 9605542061,7012376994. അപേക്ഷ ക്ഷണിച്ചു കൊല്ലം: കെല്‍ട്രോണിന്‍റെ ജില്ലയിലെ നോളജ് സെന്‍ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രഫഷനല്‍ ഡിപ്ലോമ ഗ്രാഫിക് ഡിസൈനര്‍ (ആറ് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഗ്രാഫിക് ആന്‍ഡ് വിഷ്വല്‍ എഫക്ട്‌സ് (മൂന്നുമാസം) എന്നിവയാണ് കോഴ്‌സുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്‍റര്‍, കെല്‍ട്രോണ്‍ നോളജ് സെന്‍റര്‍, ടൗണ്‍ ലിമിറ്റ് കൊല്ലം. ഫോണ്‍: 9847452727, 9567422755.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.