കൊല്ലം: തദ്ദേശസ്വയംഭരണ വകുപ്പിലെ സ്റ്റേറ്റ് സർവിസ്-സബോഡിനേറ്റ് സർവിസ് സ്‌പെഷല്‍ റൂളുകള്‍ക്ക് അംഗീകാരം, പുതിയ തസ്തിക, വിവിധ തസ്തിക അപ്‌ഗ്രേഡ് ചെയ്ത് ഏകീകരണം എന്നീ മന്ത്രിസഭയോഗ തീരുമാനങ്ങളില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തില്‍ ജീവനക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലും ഏരിയ കേന്ദ്രങ്ങളിലും പ്രകടനവും യോഗവും നടത്തി. സിവില്‍ സ്റ്റേഷന്‍ ചുറ്റി നടന്ന പ്രകടനത്തിന് ശേഷം ചേര്‍ന്ന യോഗം എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.എം.സി.എസ്.യു സംസ്ഥാന പ്രസിഡന്‍റ് എന്‍.എസ്. ഷൈന്‍, എന്‍.ജി.ഒ യൂനിയന്‍ ജില്ല സെക്രട്ടറി വി.ആര്‍. അജു, ജില്ല പ്രസിഡന്‍റ് ബി. പ്രശോഭദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാര്‍, സി. ഗാഥ, കെ.ജി.ഒ.എ സിവില്‍ സ്റ്റേഷന്‍ ഏരിയ സെക്രട്ടറി ഫിലിപ്, കെ.എം.സി.എസ്.യു സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം എ.എം. രാജ, പി.എസ്.സി.ഇ.യു ജില്ല സെക്രട്ടറി ജെ. അനീഷ്, എഫ്.എസ്.ഇ.ടി.ഒ കൊല്ലം താലൂക്ക് സെക്രട്ടറി എസ്. ഷാഹിര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.