(ചിത്രം) കുളത്തൂപ്പുഴ: മലയോര ഹൈവേയുടെ ഭാഗമായ കുളത്തൂപ്പുഴ - അഞ്ചല്‍ പാതയില്‍ ഭാരതീപുരം കവലക്ക് സമീപം നിയന്ത്രണംവിട്ട വാഹനം മറിഞ്ഞ് അപകടം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഭാരതീപുരം പൂവണത്തുംമൂട്ടിലെ വളവില്‍ അപകടമുണ്ടായത്. എറണാകുളത്തുനിന്ന് പാറശ്ശാലയിലേക്ക് ബേക്കറി സാധനങ്ങളുമായി പോവുകയായിരുന്ന പിക്-അപ് വാനാണ് വളവുതിരിയുന്നതിനിടെ നിയന്ത്രണംവിട്ട് എതിര്‍വശത്തെ പാതയോരത്തേക്ക് മറിഞ്ഞത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വാഹനത്തിലുണ്ടായിരുന്ന എറണാകുളം സ്വദേശികളായ ജീവനക്കാരെ പുറത്തെടുത്ത് കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്കുകള്‍ ഗുരുതരമല്ലാത്തതിനാല്‍ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. മലയോര ഹൈവേയിലെ വളവുകളില്‍ സുരക്ഷ മുന്നറിയിപ്പ് നല്‍കുന്ന അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ലാത്തത് ഏറെ അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ നിയന്ത്രണംവിട്ട ആംബുലന്‍സ് അപകടത്തില്‍പെട്ടത് ഇപ്പോഴത്തെ അപകട സ്ഥലത്തിന് ഏതാനും മീറ്ററുകള്‍ മാത്രം അകലെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.