ശാസ്താംകോട്ട: ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഇടയ്ക്കാട് യു.പി സ്കൂളിൽ . പോരുവഴി പഞ്ചായത്ത് പ്രസിഡന്‍റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്തു. ബി.പി.സി കിഷോർ കെ. കൊച്ചയ്യം പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം എസ്. ഷീജ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നസീറബീവി, സ്ഥിരം സമിതി അധ്യക്ഷൻ രാജേഷ് വരവിള, വാർഡ് മെംബർ അരുൺ ഉത്തമൻ, ബി.ആർ.സി ട്രെയിനർ ബി. ഭവ്യബാല, കോഓഡിനേറ്റർ വി.എൽ അഭിലാഷ്, എച്ച്.എം ഇൻ ചാർജ് കെ. അനിൽകുമാർ, സ്പെഷൽ എജുക്കേറ്റർമാരായ എസ്. സജിന, എച്ച്. ശോഭ എന്നിവർ സംസാരിച്ചു. ശാഖാ മന്ദിരം ഉദ്ഘാടനം ഓച്ചിറ: കേരള തണ്ടാൻ മഹാസഭ കൊറ്റമ്പള്ളി ശാഖായോഗത്തിന്‍റെ പുതിയ മന്ദിരം ഉദ്ഘാടനം, കുടുംബസംഗമം, ചികിത്സാസഹായ വിതരണം, കാഷ് അവാർഡ് വിതരണം എന്നിവ ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതിന് കെ.ടി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് ജി. ദേവരാജൻ നിർവഹിക്കും. പൊതുസമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്‍റ് എസ്. പങ്കജാക്ഷൻ അധ്യക്ഷതവഹിക്കും. അറിവുത്സവം (ചിത്രം) ശാസ്താംകോട്ട: ഇടവനശ്ശേരി കവിത ലൈബ്രറി വായന പക്ഷാചരണത്തിന്‍റെ ഭാഗമായി വേങ്ങ എം.എസ്.എച്ച്.എസിൽ നടത്തിയ അറിവുത്സവം പടി. കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ.സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് ആർ. മദനമോഹനൻ അധ്യക്ഷതവഹിച്ചു. സാഹിത്യ ക്വിസ് മത്സര വിജയികൾക്ക് പഞ്ചായത്ത് ലൈബ്രറി കൗൺസിൽ കൺവീനർ കെ. പ്രസന്നകുമാർ സമ്മാനദാനം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി എ.കെ. കലിം, ലൈബ്രറി ഭാരവാഹികളായ ചന്ദ്രമോഹൻ, എബി പാപ്പച്ചൻ, ജയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.