റവന്യൂ ഭൂമിയിൽ പഞ്ചായത്ത് കെട്ടിട നിർമാണം നടത്തിയതായി പരാതി

കൊട്ടിയം: റവന്യൂ ഭൂമിയിൽ അനുവാദം വാങ്ങാതെ നെടുമ്പന ഗ്രാമപഞ്ചായത്ത് അനധികൃതമായി കെട്ടിട നിർമാണം നടത്തിയതായി പരാതി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടമാണ് വിവരാവകാശരേഖ സഹിതം പരാതി നൽകിയത്. നെടുമ്പന ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ ഗവ. ആയുർവേദ ആശുപത്രിയോട് ചേർന്നുകിടക്കുന്ന റവന്യൂ ഭൂമിയിലാണ് നെടുമ്പന ഗ്രാമപഞ്ചായത്ത് കെട്ടിടങ്ങൾ നിർമിച്ചത്. കെട്ടിടം ലീസിന് നൽകണമെന്ന ആവശ്യവുമായി കലക്ടറെ സമീപിച്ചിരിക്കുകയാണ് പഞ്ചായത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.