സ്കൂൾ കെട്ടിടം ഉദ്ഘാടനം

കുണ്ടറ: ആശുപത്രിമുക്ക് എസ്​.കെ.വി.എൽ.പി സ്​കൂളിൽ പുതിയ കെട്ടിടം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ജില്ല പ്രോഗ്രാം കോഓഡിനേറ്റർ എച്ച്.ആർ. അനിത ശതാബ്ദി ശിൽപത്തിന്‍റെ സമർപ്പണം നടത്തി. പി.ടി.എ പ്രസിഡന്‍റ് എൽ. ജോയി അധ്യക്ഷതവഹിച്ചു. ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്‍റ് റെജി കല്ലംവിള, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമസമിതി അധ്യക്ഷ സുശീല, വാർഡംഗം അനിജി ലൂക്കോസ്​, എ.ഇ.ഒ എൽ. രമ, സ്​കൂൾ മാനേജർ ബി. രമാദേവി, സ്റ്റാഫ് സെക്രട്ടറി ഇല്ലീസ്​ കെ.എം.പണിക്കർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഐസക് ഈപ്പൻ സ്വാഗതവും കോഓഡിനേറ്റർ എൻ. നെജി നന്ദിയും പറഞ്ഞു. റെയിൽവേ ഗേറ്റിലെ പൂട്ടിൽ അപകട സാധ്യത (ചി​ത്രം) കുണ്ടറ: ഇളമ്പള്ളൂർ റെയിൽവേ ഗേറ്റിലെ പൂട്ടിൽ അപകടസാധ്യത. ട്രെയിൻ കടന്ന് പോകാനായി ഗേറ്റ് അടയ്ക്കുമ്പോൾ പൂട്ട് വീഴുന്നില്ല. രണ്ട് ഗേറ്റുകളിൽ ഒന്നിന്‍റെ പൂട്ടാണ് വീഴാത്തത്. ഏതെങ്കിലും സാങ്കേതി തകരാർ സംഭവിച്ചാൽ പൂട്ട് വീഴാതെ ഗേറ്റ് ഉയർന്നാൽ വാഹനങ്ങൾ പാളത്തിലേക്ക് കയറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.