കൊല്ലം: മാനവ സമൂഹത്തിന്‍റെ നന്മക്കും വികാസത്തിനും ഉപകരിക്കുന്ന വിധത്തിൽ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും ബന്ധപ്പെട്ടവർ നിതാന്ത ജാഗ്രത പുലർത്തണമെന്ന് വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസ. കേരള സ്റ്റേറ്റ് വഖഫ് ബോർഡിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലതല മുത്തവല്ലി ബോധവത്രണ ക്യാമ്പിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയിരുന്നു അദ്ദേഹം. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. മുത്തവല്ലിമാർക്കുള്ള മാർഗനിർദേശ പുസ്തകം ടി.കെ. ഹംസ എം. നൗഷാദ് എം.എൽ.എക്ക് നൽകി പ്രകാശനം ചെയ്തു. തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി മുഖ്യപ്രഭാഷണം നടത്തി. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ബോർഡ് മെംബർമാരായ അഡ്വ. എം. ഷറഫുദ്ദീൻ, കെ.എം. അബ്ദുൽ റഹീം, റസിയ ഇബ്രാഹിം, വി.എം. റഹന, അഡ്മിനിസ്ട്രേറ്റിവ് കം അക്കൗണ്ട്സ് ഓഫിസർ സി.എം. അബ്ദുൽ ജബ്ബാർ, ബോർഡ് മെംബർ അഡ്വ. പി.വി. സൈനുദ്ദീൻ, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ വി.എസ്. സക്കീർ ഹുസൈൻ, തിരുവനന്തപുരം ഡിവിഷനൽ വഖഫ് ഓഫിസർ എ. ഹബീബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.