ഭരണഘടന സാക്ഷരത സംവാദം

കൊല്ലം: ജില്ല പഞ്ചായത്തും ജില്ല ആസൂത്രണ സമിതിയും കിലയും ചേർന്ന് നടപ്പാക്കുന്ന 'ദി സിറ്റിസണ്‍' കാമ്പയിന്‍റെ ഭാഗമായി ഭരണഘടന ധാര്‍മികതയെക്കുറിച്ചുള്ള അന്തര്‍ദേശീയ സംവാദം നടത്തി. എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഭരണഘടന സാക്ഷരതാ കാമ്പയിന്‍ തപാല്‍ സ്റ്റാമ്പ് പ്രകാശനവും നിര്‍വഹിച്ചു. ആസൂത്രണസമിതി അംഗം എന്‍.എസ്. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്‍ വിഷയാവതരണം നടത്തി. ഗ്രാമവികസനവകുപ്പ് ഡി.ഡി.സിയും കില അധ്യാപകനുമായ വി. സുദേശനനായിരുന്നു മോഡറേറ്റര്‍. കേരള സര്‍വകലാശാല പൊളിറ്റിക്‌സ് വിഭാഗം മുന്‍ തലവന്‍ ഷാജി വര്‍ക്കി, വീ ദ പീപ്പിള്‍ അഫയേഴ്സ് മാനേജിങ് ട്രസ്റ്റി വിനീത ഗുരുസ്വാമി സിങ്, ബാര്‍ അസോസിയേഷന്‍ പ്രതിനിധി നിസ ഫൈസല്‍ എന്നിവര്‍ സംവാദം നയിച്ചു. ജില്ല പ്ലാനിങ്​ ഓഫിസര്‍ പി.ജെ. ആമിന സംസാരിച്ചു. സ്വച്ഛവിദ്യാലയ പുരസ്കാരങ്ങള്‍ സമ്മാനിച്ചു (ചിത്രം) കൊല്ലം: കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം ഏര്‍പ്പെടുത്തിയ സ്വച്ഛ വിദ്യാലയ പുരസ്കാരങ്ങള്‍ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ വിതരണം ചെയ്തു. എട്ട് സ്‌കൂളുകള്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. എ.ഡി.എം ആര്‍. ബീനാറാണി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ. ലാല്‍, പന്മന മനയില്‍ ജി.എല്‍.പി.എസ് പ്രഥമാധ്യാപിക വീണറാണി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.