പുനലൂർ: അച്ചൻകോവിൽ മുതലത്തോട് നിവാസികളുടെ വിവിധ ആധികാരിക രേഖകൾ വിതരണത്തിന് തയാറായാതായി പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ എം.എൽ.എ ഇവിടെ സന്ദർശിച്ച് പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കി. അടിയന്തര പരിഹാരം കാണാനുള്ള നടപടികൾ കൈക്കൊള്ളാൻ വിവിധ വകുപ്പു മേധാവികൾക്ക് നിർദേശം നൽകിയിരുന്നു. പുനലൂർ തഹസിൽദാറുടെ നേതൃത്വത്തിൽ അച്ചൻകോവിലിൽ ക്യാമ്പ് നടത്തി ജനന സർട്ടിഫിക്കറ്റ് ലഭിക്കാത്ത കുട്ടികളുടെ രേഖകൾ ശേഖരിച്ച് നടപടികൾ പൂർത്തിയാക്കി. ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മറ്റ് രേഖകൾ ഇല്ലാത്ത മുഴുവൻ ആളുകളുടെയും വിവരങ്ങൾ ശേഖരിച്ചു. റേഷൻ കാർഡ് ഇല്ലാത്ത ആളുകളുടെ വിവരങ്ങൾ താലൂക്ക് സെപ്ലെ ഓഫിസർക്ക് കൈമാറി സ്മാർട്ട് റേഷൻ കാർഡാക്കി മാറ്റി. ആധാർ രേഖകൾ ഇല്ലാത്ത ആളുകളുടെ വിവരങ്ങൾ ശേഖരിച്ച് വെള്ളിയാഴ്ച നടക്കുന്ന പരിപാടിയിൽ വെച്ച് എൻറോൾമെന്‍റ് നടത്തും. 42 പേർക്ക് ബർത്ത് സർട്ടിഫിക്കറ്റ്, 33 പേർക്ക് സ്മാർട്ട് റേഷൻ കാർഡ്, 62 പേർക്ക് ആധാർ എന്നീ ക്രമത്തിലാണ് രേഖകൾ തയാറാക്കിയത്. മുതലത്തോട് പ്രദേശത്ത് വനത്തിനുള്ളിൽ താമസിക്കുന്ന 18 ആദിവാസി കുടുംബങ്ങളെ ലാൻഡ് ബാങ്ക് പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി വാങ്ങി നൽകുന്ന പദ്ധതിയുടെ മെല്ലെപ്പോക്കിനെക്കുറിച്ച് പരാതി ഉയർന്നിരുന്നു. ഈ വിഷയം പരിഹരിക്കുന്നതിന് കലക്ടർക്ക് നിർദേശം നൽകി. ഇതിനെ തുടർന്ന് ഇൗ പദ്ധതിയുടെ ഭാഗമായ പർച്ചേസ് കമ്മിറ്റിക്ക് അംഗീകാരം ലഭിച്ചു. അതിർത്തിയിലെ ഭക്ഷ്യസുരക്ഷ ചെക്പോസ്റ്റ് യാഥാർഥ്യമായില്ല; ഭക്ഷ്യയോഗ്യമല്ലാത്തവയുടെ വരവ് വർധിച്ചു പുനലൂർ: ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങൾ അതിർത്തി കടത്തി വരുന്നത് തടയാൻ ഉദ്ദേശിച്ച് സ്ഥാപിച്ച ഭക്ഷ്യസുരക്ഷ ചെക്പോസ്റ്റ് ഇനിയും പ്രവർത്തനം തുടങ്ങിയില്ല. കെട്ടിടം അറ്റകുറ്റപണിയിൽ പൊതുമരാമത്തിൻെറ മെല്ലപോക്കാണ് പ്രവർത്തനം ആരംഭിക്കുന്നതിന് തടസമായത്. ഒട്ടുമിക്ക ഭക്ഷ്യസാധനങ്ങൾക്കും അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിൽ, പുറത്ത് നിന്നെത്തിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം അടക്കം ഉറപ്പാക്കുന്നതിന് എല്ലാ അതിർത്തി ചെക്പോസ്റ്റുകളും കേന്ദ്രീകരിച്ച് പരിശോധന കേന്ദ്രം സ്ഥാപിക്കുന്നതിൻെറ ഭാഗമായിരുന്നു ആര്യങ്കാവിലും ചെക്പോസ്റ്റ് സർക്കാർ അനുവദിച്ചത്. മുമ്പ് വാണിജ്യ നികുതി ചെക്പോസ്റ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻെറ ഒരുനില ഭക്ഷ്യസുരക്ഷ ചെക്പോസ്റ്റ് സ്ഥാപിക്കുന്നതിന് ഒരു വർഷം മുമ്പ് സർക്കാർ വിട്ടുകൊടുത്തിരുന്നു. ഇതിനെ തുടന്ന് കെട്ടിടത്തിൻെറ അറ്റകുറ്റപണിക്ക് ഭക്ഷ്യസുരക്ഷ വകുപ്പ് നാലു ലക്ഷം രൂപ അനുവദിച്ച് നിർമാണ ചുമതല പൊതുമരാമത്തിനെ ഏൽപ്പിക്കുയുണ്ടായി. ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി പരിശോധന തുടങ്ങാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഒരു വർഷമായിട്ടും നിർമാണം എങ്ങുമെത്തിയിട്ടില്ല. ഈ ഓണക്കാലത്തിന് മുമ്പെങ്കിലും നിർമാണം പൂർത്തിയാക്കി കെട്ടിടം കൈമാറണമെന്ന് മരാമത്ത് അധികൃതർക്ക് അറിയിപ്പ് നൽകിയതായും ഭക്ഷ്യസുരക്ഷ അധികൃതർ പറഞ്ഞു. അതേസമയം ഗുണമില്ലാത്ത ഭക്ഷ്യസാധനങ്ങൾ അതിർത്തി കടത്തിവരുന്നത് തടയാൻ നിലവിൽ സംവിധാനമില്ല. ഓണം പോലുള്ള ഉത്സവ സീസണുകളിൽ താൽക്കാലിക പരിശോധന നടത്തുന്നതൊഴിച്ചാൽ പിന്നെ എല്ലാ പഴയപടിയാണ്. മാരകമായ കിടാനാശിനി തളിച്ച പച്ചക്കറികൾ, മത്സ്യം ഗുണമില്ലാത്ത പാലും പാൽ ഉൽപന്നങ്ങളും തുടങ്ങിയ എല്ലാ സാധനങ്ങളും ഇതുവഴി കൊണ്ടുവരുന്നുണ്ട്. കഴിഞ്ഞ വർഷം ട്രോളിങ് കാലത്ത് ഇതുവഴി കൊണ്ടുവന്ന ഭക്ഷ്യയോഗ്യമല്ലാത്ത നിരവധി ലോഡ് മത്സ്യം ഭക്ഷ്യസുരക്ഷ അധികൃതരടക്കം ഇവിടെ പിടികൂടിയിരുന്നു. പിന്നീട് പരിശോധന നിലച്ചതോടെ പഴയപടി മത്സ്യം വ്യാപകമായി ഇതുവഴി എത്തിക്കുന്നു. അടുത്തകാലത്തായി കന്നുകാലി മാംസവും വൻതോതിൽ തമിഴ്നാട്ടിൽ നിന്ന് ആര്യങ്കാവ് വഴി കൊണ്ടുവരുന്നുണ്ട്. കിഴക്കൻമേഖലയിലെ പ്രധാന ടൗണുകളിലെല്ലാം ഈ മാംസം ഹോട്ടലുകളിലും മറ്റും വിറ്റഴിക്കുന്നു. തമിഴ്നാട്ടിൽ നിന്നും രാവിലെയുള്ള ബസുകളിൽ ബക്കറ്റുകളിലും ചരുവത്തിലുമാക്കിയാണ് മാംസം കൊണ്ടുവരുന്നത്. ഈ മാംസത്തിൻെറ സംസ്കരണ രീതിയും ഗുണമേന്മയും ഉറപ്പാക്കാൻ അതിർത്തിയിൽ സംവിധാനമില്ല. (ചിത്രം ഈമെയിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.