കുളത്തൂപ്പുഴ: മാസങ്ങള്‍ക്ക് മുമ്പ് റോഡുപണിക്കായി എത്തിച്ച മെറ്റല്‍ക്കൂന പാതയിലേക്കിറങ്ങി വഴി നടക്കാനാകാത്ത സ്ഥിതിയായതോടെ ദുരിതത്തിലായി നാട്ടുകാര്‍. കുളത്തൂപ്പുഴ - സാംനഗര്‍ പാതയോരത്ത് കഴിഞ്ഞ മാര്‍ച്ച് മാസത്തിലെത്തിച്ച മെറ്റല്‍ കൂനയാണ് മാസങ്ങളായിട്ടും റോഡു പണി നടത്തുകയോ നീക്കം ചെയ്യുകയോ ചെയ്യാതെ വന്നതോടെ പാതയിലേക്ക് നിരന്നിറങ്ങി കാല്‍നട യാത്രപോലും ദുഷ്കരമായ സ്ഥിതിയിലായത്. ദിനംപ്രതി ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരില്‍ പലരും ഇവിടെ നിയന്ത്രണം വിട്ട് വഴുതി വീണതായി നാട്ടുകാര്‍ പറയുന്നു. ഒപ്പം ഇതുവഴി സ്കൂളിലേക്ക് കാല്‍നടയായി കടന്നുപോകുന്ന വിദ്യാര്‍ഥികളും വളരെ കഷ്ടപ്പെട്ടാണ് കടന്നുപോകുന്നത്. പഞ്ചായത്ത് അധികൃതരോ പൊതുമരാമത്ത് വകുപ്പോ ഇനിയും ഇതൊന്നും കണ്ട ലക്ഷണമില്ല. സമീപത്തായിതന്നെ റോഡുപണിക്കായി എത്തിച്ച ടാര്‍ വീപ്പകള്‍ മാസങ്ങളായി നിരത്തിവെച്ചിരിക്കുന്നതിന് മുകളില്‍ മഴവെള്ളം കെട്ടിനിന്ന് കൊതുകു വളര്‍ത്തല്‍ കേന്ദ്രമായി മാറിയിട്ടുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റോഡുപണിക്കായി മാര്‍ച്ചിന് മുമ്പ് സാധനസാമഗ്രികള്‍ എത്തിച്ച കരാറുകാരന്‍ തുകയും വാങ്ങി പോയിട്ടുണ്ടാകാമെന്നും പൊതുജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കാത്തതരത്തില്‍ നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുന്ന പൊതുമരാമത്ത് അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.