എൽ.ഡി.വൈ.എഫ് പ്രതിഷേധ പ്രകടനം

കൊല്ലം: യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്​നിപഥ് പദ്ധതി പിൻവലിക്കുക എന്നാവശ്യപ്പെട്ട് എൽ.ഡി.വൈ.എഫ് കൊല്ലം ജില്ല കമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റ്​ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി. കൊല്ലം ക്യു.എ.സി മൈതാനിയിൽ നിന്നാരംഭിച്ച മാർച്ച്‌ ഹെഡ് പോസ്റ്റ്‌ ഓഫിസിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന്, നടന്ന യോഗം എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ്​ ടി.ആർ. ശ്രീനാഥ് അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി സി. വിനോദ്, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോം, എ.ഐ.വൈ.എഫ് കേന്ദ്ര കമ്മിറ്റി അംഗം വിനിത വിൻസന്‍റ്​​, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ശ്യാം മോഹൻ, എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്‍റ്​‌ നിതീഷ്, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ഷബീർ, എസ്.ആർ. രാഹുൽ, ബി. ബൈജു, ജില്ല വൈസ് പ്രസിഡന്‍റ്​‌ എ. അഭിലാഷ് എന്നിവർ സംസാരിച്ചു. ജില്ല ലൈബ്രറി കൗണ്‍സിലിന് 24 ലക്ഷം രൂപയുടെ വികസന പദ്ധതികള്‍ കൊല്ലം: ജില്ല ലൈബ്രറി കൗണ്‍സില്‍ ഈ വര്‍ഷം ജില്ലയില്‍ 24.25 ലക്ഷം രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ രൂപവത്​കരിച്ചു. ജില്ലയിലെ ലൈബ്രറികളുടെ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ഉച്ചഭാഷിണികള്‍, ബുക്ക്ഷെല്‍ഫുകള്‍, കസേരകള്‍ എന്നിവ നൽകുന്നത്നു പുറമെ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കുമായി വായനമത്സരങ്ങള്‍, ഗ്രന്ഥശാല സെക്രട്ടറിമാര്‍ക്കും ലൈബ്രേറിയന്മാര്‍ക്കും പ്രത്യേക പരിശീലന പരിപാടികള്‍, താലൂക്ക് സെമിനാറുകള്‍, ജില്ലതലത്തില്‍ ദേശീയ ചരിത്രസെമിനാര്‍, നാടന്‍കലാസംരക്ഷണ പരിപാടികള്‍ തുടങ്ങിയവ നടപ്പാക്കുന്ന താണ്. പദ്ധതിരൂപവത്​കരണ ശിൽപശാല സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം എസ്. നാസര്‍ ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ്​ കെ.ബി. മുരളീകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം ഡോ. പി.കെ. ഗോപന്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പദ്ധതികള്‍ വിശദീകരിച്ചു. സെക്രട്ടറി ഡി. സുകേശന്‍ പദ്ധതിപ്രവര്‍ത്തനങ്ങളുടെ കരട് രൂപരേഖ അവതരിപ്പിച്ചു. ജില്ലയിലെ ഗ്രന്ഥാലോകം വാര്‍ഷിക വരിസംഖ്യ ഡോ. പി.കെ. ഗോപന്‍ ഏറ്റുവാങ്ങി. ജില്ല ജോ. സെക്രട്ടറി പ്രഫ. ബി. ശിവദാസന്‍പിള്ള സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.