പുനലൂർ: പൊതുനിരത്തിൽ വാഹനങ്ങളുടെ മത്സരയോട്ടം വർധിക്കുന്നത് കണക്കിലെടുത്ത് ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശപ്രകാരം 'ഓപറേഷൻസ് റേസ്' വാഹന പരിശോധന കിഴക്കൻമേഖലയിൽ മോട്ടോർ വാഹന വകുപ്പ് നടപ്പാക്കും. വാഹനങ്ങളുടെ അനധികൃത രൂപമാറ്റവും മത്സരയോട്ടവും ഒഴിവാക്കണം. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് 8547639025 എന്ന നമ്പറിൽ വിളിച്ചോ വാട്സ്ആപ്/ഓഡിയോ/ വിഡിയോ മുഖേനയോ വിവരങ്ങൾ പുനലൂർ സബ് ആർ.ടി ഓഫിസിൽ അറിയിക്കാം. ഇത്തരം വാഹനങ്ങൾക്കെതിരെ രജിസ്ട്രേഷൻ റദ്ദ് ചെയ്യലടക്കം നടപടി സ്വീകരിക്കുമെന്ന് ജെ.ആർ.ടി.ഒ എം. ഷെറീഫ് അറിയിച്ചു. വായനദിനാചരണം പുനലൂർ: ബാലൻ മുനിസിപ്പൽ ലൈബ്രറിയുടെ വായനദിനാചരണവും പി.എൻ. പണിക്കർ അനുസ്മരണവും മുൻ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. ജനകീയ കവിതാവേദി പ്രസിഡന്‍റ് കെ.കെ. ബാബു അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി .പി. ഉണ്ണിക്കൃഷ്ണൻ, പ്രതിപക്ഷ നേതാവ് ജി. ജയപ്രകാശ്, പി.എസ്. ചെറിയാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.