ഇരവിപുരം: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വേട്ടയാടുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണക്കാട്, വടക്കേവിള, കിളികൊല്ലൂർ, പാൽക്കുളങ്ങര മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ് ഓഫിസ് ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. കിളികൊല്ലൂർ മണ്ഡലം പ്രസിഡന്‍റ് സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. പാലത്തറ രാജീവ്, ശിവരാജൻ വടക്കേവിള, ശശിധരൻ പിള്ള, അൻവറുദീൻ ചാണിക്കൽ, വീരേന്ദ്രകുമാർ, പി.വി. അശോക് കുമാർ, രാജേന്ദ്രൻ പിള്ള, ഉപേന്ദ്രനാഥ്, സുരേന്ദ്രനാഥ്, അയത്തിൽ നിസാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.