സ്​ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

കൊല്ലം: തനിച്ച്​ താമസിക്കുന്ന സ്​ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചയാളെ പള്ളിത്തോട്ടം പൊലീസ്​ അറസ്റ്റ് ചെയ്തു. ജോനകപ്പുറം മുസ്​ലിം കോളനി -551ൽ ജോൺസൺ (61) ആണ് പിടിയിലായത്. വീട്ടിൽ അർധരാത്രി അതിക്രമിച്ചുകയറി ഉറങ്ങിക്കിടന്ന സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ബന്ധുവീടുകളിലും മറ്റും ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ സിറ്റി സൈബർ സെല്ലി‍ൻെറ സഹായത്തോടെ പള്ളിത്തോട്ടം ഇൻസ്​പെക്ടർ ആർ. ഫയാസി‍ൻെറ നേതൃത്വത്തിൽ എസ്​.ഐമാരായ സുകേഷ്, അനിൽ ബേസിൽ, ഹിലാരിയോസ്​, ജി.എസ്.ഐ കൃഷ്ണകുമാർ, സുനിൽകുമാർ, എസ്​.സി.പി.ഒ ഷാനവാസ്​, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.