കരുനാഗപ്പള്ളി: ഹയർ സെക്കൻഡറി പരീക്ഷയിൽ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിലെ ഇരട്ടകളായ സഫയും ഷിഫയും എല്ലാ വിഷയങ്ങളിലെയും എ പ്ലസ് നേടി. ആലുംകടവ് കാക്കക്കാട് വീട്ടിൽ വ്യാപാരിയായ ഷാജഹാൻെറയും നസ്നയുടെയും മക്കളാണ്. ഒന്നാംവർഷ പരീക്ഷയിൽ മുഴുവൻ മാർക്കും ലഭിച്ചിരുന്നു. സ്കൂളിൽ പരീക്ഷ എഴുതിയ 223 പേരിൽ 214 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 29 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. സയൻസിലെ ഹഫ്ന ഹമിം 1200ൽ 1198 മാർക്ക് വാങ്ങി താലൂക്കിൽ മികച്ചവിജയം നേടി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എൽ. ശ്രീലത വിജയികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് അനിൽ ആർ. പാലവിള അധ്യക്ഷത വഹിച്ചു. സ്ക്കൂൾ മാനേജർ വി. രാജൻ പിള്ള ഉദ്ഘാടനം ചെയ്തു. വി.പി. ജയപ്രകാശ് മേനോൻ, ബി. ഉഷ, പ്രിൻസിപ്പൽ വീണാ റാണി ഐ, പി. രശ്മിദേവി, ജെ.പി. ജയലാൽ, എൽ.എസ്. ജയകുമാർ എന്നിവർ സംസാരിച്ചു. ചിത്രം: കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിൽ പ്ലസ് ടുവിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഇരട്ടകളായ സഫയും ഷിഫയും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.