വാറ്റ്: പ്രതി പിടിയില്‍

കൊട്ടാരക്കര: വീട്ടിനുള്ളില്‍ ചാരായം വാറ്റിയ യുവാവ് പിടിയില്‍. പൊരിക്കല്‍ ഇടവട്ടം തടത്തിവിള വീട്ടില്‍ വിഷ്ണു (29) വിനെയാണ് എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ നിന്ന്​ 90 ലിറ്ററോളം കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. എഴുകോണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശിവപ്രകാശിന്‍റെ നേതൃത്വത്തില്‍ എസ്.ഐ അനീസ്, എസ്.ഐ ഉണ്ണികൃഷ്ണ പിള്ള, എസ്.ഐ ജയപ്രകാശ്, സി.പി.ഒ മാരായ ബിജുകുമാര്‍, വിനീത്, രാഹുല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.