കേരള മുസ്​ലിം ജമാഅത്ത്​ സർക്കിൾ കൗൺസിൽ ഉദ്ഘാടനം

കൊട്ടിയം: കേരള മുസ്​ലിം ജമാഅത്തിന്‍റെ സർക്കിൾ കൗൺസിലിന്‍റെ ജില്ലതല ഉദ്ഘാടനം ജില്ല പ്രസിഡന്‍റ് എച്ച്. ഇസ്സുദ്ദീൻ കാമിൽ സഖാഫി നിർവഹിച്ചു. കൊട്ടിയം സർക്കിൾ പ്രസിഡന്‍റ് അനീസ് മഹ്ളരി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഡോ. എൻ. ഇല്യാസ് കുട്ടി, ചാത്തന്നൂർ സോൺ പ്രസിഡന്‍റ് അബ്ദുൽ സലാം ഫൈസി, ജനറൽ സെക്രട്ടറി നൂറുദ്ദീൻ മഹ്ളരി, ജില്ല സെക്രട്ടറി തട്ടാമല താഹാ മുസ്​ലിയാർ, ജില്ല ഫിനാൻസ് സെക്രട്ടറി മുഈനുദ്ദീൻ തട്ടാമല, ഷംനവാസ്, കിളികൊല്ലൂർ വാഹിദ്, ഷാജഹാൻ, ഷഹനാസ് എന്നിവർ സംസാരിച്ചു. വായനദിനാഘോഷം കൊല്ലം: എസ്.എൻ കോളജ് എൻ.എസ്.എസ് വളന്‍റിയേഴ്‌സ് ദ്വിദിന വായനദിനാഘോഷം നടത്തി. മലയാളം വിഭാഗം അധ്യാപകരായ ഡോ.എം.എസ്. ബിജു, യു. അധീഷ് എന്നിവരുടെ നേതൃത്വത്തിൽ ഇന്‍റർ കോളജ് മലയാളം സാഹിത്യ ക്വിസ് നടത്തി. 'കവിനേരം' ചടങ്ങ്​ കവിയും നിരൂപകനുമായ സജീവ് നെടുമൺകാവ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ.ജെ. നിഷ തറയിൽ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ ഡോ.എസ്. വിദ്യ, ഡോ.എൻ. ഷാജി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.