പോസ്റ്റ് ഓഫിസ് മാർച്ച്

ശാസ്താംകോട്ട: കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി നടത്തിയ പോസ്റ്റ്​ ഓഫിസ് മാർച്ച് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ആർ.എസ്. അരുൺരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് തുണ്ടിൽ നൗഷാദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ, കല്ലട രമേശ്, കല്ലട വിജയൻ, പി.എം. സെയ്ദ്, ഗോകുലം അനിൽ, രവി മൈനാഗപ്പള്ളി, നിഥിൻ കല്ലട, വിദ്യാരംഭം ജയകുമാർ എന്നിവർ സംസാരിച്ചു. ശാസ്താംകോട്ട: രാഹുൽ ഗാന്ധിയെ കള്ളക്കേസിൽ കുടുക്കാനുള്ള ഇ.ഡി നീക്കത്തിനെതിരെ കുന്നത്തൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ശൂരനാട് പോസ്റ്റ്‌ ഓഫിസിലേക്ക് മാർച്ച്‌ നടത്തി. യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്‍റ് സുകുമാരൻനായർ അധ്യക്ഷത വഹിച്ചു. എം.വി. ശശികുമാരൻനായർ, കെ. കൃഷ്ണൻകുട്ടി നായർ, പി.കെ. രവി, സരസ്വതി അമ്മ, എസ്. ശ്രീകുമാർ, അബ്ദുൽ ഖലീൽ, നാസർ കിണരുവിള, അഭിലാഷ് കൂരാംവിള, സി.കെ. പൊടിയൻ, അർത്തിയിൽ അൻസാരി, വൈ. ഗ്രിഗറി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.