വികസന സെമിനാറുകൾ പ്രഹസനമായി മാറിയതായി ആക്ഷേപം

അഞ്ചൽ: തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി രൂപവത്​കരണവുമായി ബന്ധപ്പെട്ട വികസന സെമിനാറുകൾ അഞ്ചൽ ബ്ലോക്ക് പ്രദേശത്ത് പ്രഹസനമായി മാറിയതായി നാട്ടുകാർ. ഗ്രാമസഭകളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളും വർക്കിങ് ഗ്രൂപ്പംഗങ്ങളും ജനപ്രതിനിധികളും നിർവഹണോദ്യോഗസ്ഥരും സന്നദ്ധ സാമൂഹിക പ്രവർത്തകരും ഉൾപ്പെടുന്ന യോഗമാണ് വികസന സെമിനാർ. പഞ്ചായത്തുകളുടെ വികസന സെമിനാറുകൾ കഴിഞ്ഞ് അവിടെ നിന്നുള്ള പ്രോജക്ട് നിർദേശങ്ങളും മറ്റും വിലയിരുത്തിയ ശേഷമാകണം ബ്ലോക്ക് പഞ്ചായത്തി‍ൻെറ വികസന സെമിനാർ നടത്തപ്പെടേണ്ടത്. എന്നാൽ ഈ ക്രമം പാലിക്കാതെയാണ് അഞ്ചൽ ബ്ലോക്ക് പഞ്ചായത്തി‍ൻെറ വികസന സെമിനാർ നടത്തിയത്. ഇതിനുശേഷമാണ് മിക്ക പഞ്ചായത്തുകളുടെയും വികസന സെമിനാറുകൾ നടന്നിട്ടുള്ളത്. പല പഞ്ചായത്തിലെയും വർക്കിങ്​ ഗ്രൂപ്പംഗങ്ങളിൽ പലരും വികസന സെമിനാർ അറിയുക പോലുമുണ്ടായില്ല. നിർവഹണോദ്യോഗസ്ഥർ ആരും പങ്കെടുക്കാത്ത വികസന സെമിനാറാണ് അഞ്ചലിന് സമീപ പഞ്ചായത്തിൽ നടന്നത്. അമ്പതുപേർ പോലും പങ്കെടുക്കാത്ത വികസന സെമിനാറുകളാണ് നടന്നിട്ടുള്ളത്. വികസന സെമിനാറുകൾ സാമ്പത്തിക ദുർവ്യയമായി മാറുകയാണെന്നും ഇതിനെതിരെ ഓംബുഡ്സ്മാന് പരാതി നൽകുന്നതിനുള്ള തയാറെടുപ്പിലാണ് ചില സന്നദ്ധ പ്രവർത്തകർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.