ഓച്ചിറ: മഠത്തികാരാണ്മ നവഭാവന ഗ്രന്ഥശാലയിൽ വായനദിനത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് കയ്യാലത്തറ ഹരിദാസ് അധ്യക്ഷത വഹിച്ചു. വി. വിജയകുമാർ, മാളു സതീഷ്, വി. ഉണ്ണികൃഷ്ണൻ, ബി.എസ്. വിനോദ് സതീഷ് പള്ളേമ്പി, എം. രാമചന്ദ്രൻ പിള്ള, കെ. ബ്രഹ്മദാസ്, ജയ്ഹരി കയ്യാലത്തറ, ആമ്പാടി ബാബു, ഷാനവാസ് കുറ്റിയിൽ, റാസി മെഹറാജ് എന്നിവർ സംസാരിച്ചു. വായന ദിനാചരണം ശാസ്താംകോട്ട: ചക്കുവള്ളി മിഴി ഗ്രന്ഥശാലയിൽ വായനപക്ഷാചരണത്തിന് തുടക്കമായി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം ലതാ രവി ഉദ്ഘാടനം ചെയ്തു. ഹാരീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്‍റ് ബി. ബിനീഷ്, താലൂക്ക് കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ, ഗ്രന്ഥശാല സെക്രട്ടറി എം. സുൽഫിഖാൻ റാവുത്തർ, ടി.എസ്. നൗഷാദ്, സബീന ബൈജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.