ചാത്തന്നൂർ: ക്ഷേത്രത്തിൽ വീണ്ടും വിളക്ക് മോഷണം. മീനാട് മൂർത്തികാവ് ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിൽ െവച്ചിരുന്ന ഒരു ലക്ഷം രൂപയോളം വരുന്ന ചെമ്പുവിളക്കാണ് മോഷണം പോയത്. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിൽ പൂജക്കായി ശാന്തിക്കാരൻ എത്തിയപ്പോഴാണ് വിളക്ക് മോഷണം പോയതായി കണ്ടത്. ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രങ്ങളിൽ മോഷണം വ്യാപകമാകുന്നു ചാത്തന്നൂർ: ക്ഷേത്രങ്ങളിൽ മോഷണം വ്യാപകമാകുന്നു. അന്വേഷണം പരിശോധനയിൽ ഒതുങ്ങുന്നു. ഒരു മാസത്തിനിടെ ചാത്തന്നൂർ സ്റ്റേഷൻ പരിധിയിലെ നാലോളം ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. ഒരു മാസത്തിനുമുമ്പ് അടുത്തടുത്ത ക്ഷേത്രങ്ങളായ കോതേരി ധർമശാസ്താ ക്ഷേത്രത്തിലും ഉളിയനാട് തേമ്പ്ര ഭാഗവതി ക്ഷേത്രത്തിലും മോഷണം നടന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് കോയിപ്പാട് രണ്ടാലുംമുക്കിലെ ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടന്നത്. ഇവിടെയും പൊലീസ് പതിവ് കലാപരിപാടി തുടർന്നതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല എന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഞായറാഴ്ചയാണ് മീനാട് പാലമുക്കിന് സമീപമുള്ള ദേവി ക്ഷേത്രത്തിൽ ഒരു ലക്ഷം രൂപയോളം വരുന്ന പുറത്ത് പ്രതിഷ്ഠിച്ചിരുന്ന ചെമ്പ് വിളക്ക് മോഷണം പോയത്. ഒന്നിലധികം ആൾക്കാർ ഇല്ലാതെ വലിയ വിളക്ക് ഇളക്കി മാറ്റാൻ കഴിയില്ല. പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു എന്നല്ലാതെ ഫിംഗർ പ്രിന്‍റ് വിഭാഗത്തെയോ മറ്റ് അന്വേഷണ ഉദ്യോഗസ്ഥരെയോ കൊണ്ടുവന്ന് അന്വേഷണം നടത്താൻ പൊലീസ് തയാറാകുന്നില്ല. ശക്തമായ അന്വേഷണം നടത്തി മോഷ്ടാക്കളെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.