ചാത്തന്നൂർ: ജങ്ഷനിൽ സ്കൂട്ടർ ഇടിച്ചു വിദ്യാർഥിക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ഒമ്പതരയോടെ ചാത്തന്നൂർ ജങ്ഷനിൽ ഹൈസ്കൂളിന് മുന്നിൽ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ജോഹനാണ് (12) പരിക്കേറ്റത്. തിരുവനന്തപുരം ഭാഗത്തുംനിന്ന് വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. നാട്ടുകാരാണ് വിദ്യാർഥിയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അനുമോദിച്ചു കൊട്ടിയം: രാജീവ് ഗാന്ധി സാംസ്‌കാരികസമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു. എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം രേഖ എസ്. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. ആദിച്ചനല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് എം. സുന്ദരേശൻ പിള്ള മൊമെന്‍റോകൾ വിതരണം ചെയ്തു. പ്രസിഡന്‍റ് കൊട്ടിയം നൈസാം, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.കെ. ചന്ദ്രൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം പത്മജ സുരേഷ്, സാംസ്കാരികസമിതി വൈസ് പ്രസിഡന്‍റ് അബ്ദുൽ ജബ്ബാർ, സാംസ്കാരികസമിതി എക്സിക്യൂട്ടിവ് അംഗം ജോൺസ്, പ്രത്യാശ സെന്‍റർ കോഓഡിനേറ്റർ മേരി ജയിംസ്, വിഷ്ണു സിത്താര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.