കരുനാഗപ്പള്ളി: പ്രവാചക നിന്ദക്കെതിരെ കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂനിയൻ നേതൃത്വത്തിൽ നടന്ന റാലിയിൽ പ്രതിഷേധമിരമ്പി. ആയിരങ്ങൾ റാലിയിലും സമ്മേളനത്തിലും പങ്കെടുത്തു. താലൂക്കിലെ 36 മഹല്ല് ജമാഅത്തുകളിൽ നിന്നുള്ളവർ കരുനാഗപ്പള്ളി ജുമാമസ്ജിദ് ഗ്രൗണ്ടിൽ ഒത്തുകൂടിയശേഷം കരുനാഗപ്പള്ളി ടൗണിലേക്ക് റാലിയായി എത്തുകയായിരുന്നു. താലൂക്ക് ജമാഅത്ത് യൂനിയൻ പ്രസിഡന്‍റ് വലിയത്ത് ഇബ്രാഹിംകുട്ടി, സെക്രട്ടറി അഡ്വ. കെ.എ. ജവാദ്, ട്രഷറർ അബ്ദുൽ വാഹിദ് കുരുടന്‍റയ്യം, വൈസ് പ്രസിഡന്‍റ് സി.എം.എ. നാസർ എന്നിവർ നേതൃത്വം നൽകി. പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി നേതാക്കളെ തുറങ്കിലടക്കുക, ഭരണകൂടം മാപ്പുപറയുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രതിഷേധം. പൊതുസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. താലൂക്ക് ജമാഅത്ത് യൂനിയൻ പ്രസിഡന്‍റ് വലിയത്ത് ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി ജുമാമസ്ജിദ് ഇമാം കുമ്മനം നിസാമുദ്ദീൻ അസ്ഹരി അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ സി.ആർ. മഹേഷ്, ഡോ. സുജിത് വിജയൻപിള്ള, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുത്ത് മൗലവി, കരുനാഗപ്പള്ളി ജമാഅത്ത് പ്രസിഡന്‍റ് എം. അൻസർ, അഡ്വ. എം.എ. ആസാദ്, സി.എം.എ. നാസർ, കെ.എ. ജവാദ്, വാഹിദ് കുരുടന്‍റയ്യം, അഡ്വ. എം. ഇബ്രാഹിം കുട്ടി, ഖലീലുദ്ദീൻ പൂയപ്പള്ളി, സി.എച്ച്. ഷമീർ എന്നിവർ സംസാരിച്ചു. കാപ്ഷൻ: പ്രവാചകനിന്ദക്കെതിരെ കരുനാഗപ്പള്ളിയിൽ താലൂക്ക് ജമാഅത്ത് യൂനിയന്റെ നേതൃത്വത്തിൽ നടന്ന റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.