പന്തം കൊളുത്തി പ്രകടനം

കുണ്ടറ: അഗ്നിപഥ് പദ്ധതി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കൊറ്റംകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. കേരളപുരത്ത് സംഘടിപ്പിച്ച പ്രതിഷേധയോഗം യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി സുമേഷ് ദാസ് ഉദ്ഘാടനം ചെയ്തു. കൊറ്റംകര മണ്ഡലം പ്രസിഡന്‍റ്​ ഷുഹൈബ് മേക്കോണ്‍ അധ്യക്ഷത വഹിച്ചു. വിനോദ് മുഖ്യ പ്രഭാഷണം നടത്തി. ബി. പത്മകുമാര്‍, നൗഫല്‍ മാമൂട്, തോപ്പില്‍ നിസാര്‍, അന്‍സര്‍ സെയ്ദ്, ഇര്‍ഷാദ്, നുജുമുദ്ദീന്‍ തട്ടാശ്ശേരി, സെയ്ദലി, നൗഷാദ്, രാഖി, റാസിക്, ഷഹനാസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.