അഗ്നിപഥ് പദ്ധതി നിര്‍ത്തി​െവക്കണം-​എൻ.കെ. പ്രേമചന്ദ്രൻ എം.പി

കൊല്ലം: അഗ്നിപഥ് പദ്ധതി നിര്‍ത്തി​െവക്കണമെന്നും ആര്‍മി റിക്രൂട്ട്മെന്‍റ് റാലിയില്‍ പങ്കെടുത്ത് യോഗ്യത നേടിയ ഉദ്യോഗാർഥികളുടെ എഴുത്തുപരീക്ഷ അടിയന്തരമായി നടത്തി റിക്രൂട്ട്മെന്‍റ് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്​ കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങിന് ഇ-മെയില്‍ നിവേദനം നല്‍കി. റിക്രൂട്ട്മെന്‍റ് റാലിയിലെ കഠിനമായ കായികക്ഷമത പരീക്ഷയിലും മെഡിക്കല്‍ ഫിറ്റ്​നസിലും യോഗ്യത നേടിയ ഉദ്യോഗാർഥികളാണ് എഴുത്തുപരീക്ഷക്കായി കാത്തിരിക്കുന്നത്. പരീക്ഷ നടത്താത്തതിന്‍റെ കാരണം അറിയിക്കാതെ പിന്‍വാതിലിലൂടെ റിക്രൂട്ട്മെന്‍റ് നടപടികള്‍ക്ക് തുരങ്കം​െവക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എം.പി എന്ന നിലയില്‍ പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്തിനുപോലും മറുപടി നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.