'ആത്മീയതയെ വർഗീയതയായി തെറ്റിദ്ധരിപ്പിക്കുന്നു'

കൊല്ലം: ആത്മീയതയെ വർഗീയതയായി തെറ്റിദ്ധരിപ്പിക്കുന്നതായി മുസ്​ലിം ലീഗ്​ സംസ്ഥാന പ്രസിഡന്‍റ്​ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മതവിശ്വാസം എന്നാൽ മതേതര മൂല്യങ്ങൾ കൂടി ചേർത്തുപിടിക്കുന്നതാണ്​. എന്നാൽ, സമൂഹത്തിന്‍റെ ചിന്തയെ മാറ്റിമറിക്കാൻ മതത്തിന്‍റെ പേരിൽ കൃത്രിമ ആശയങ്ങൾ കുത്തി​െവക്കാൻ ശ്രമിക്കുന്നവരുണ്ട്​. അധികാരത്തിലേക്കുള്ള വഴിയായി ചിലർ അതിനെ കാണുന്നു. ജനജീവിതത്തെ വിഷലിപ്തമാക്കുന്ന അത്തരം സ്വാർഥത നിറഞ്ഞ പ്രവർത്തനങ്ങൾക്കെതിരെ എല്ലാ വിഭാഗം ആളുകളും ഒറ്റക്കെട്ടായി നിൽക്കണം. അത്തരം പ്രവർത്തനങ്ങളെ ഒരിക്കലും ന്യായീകരിക്കാൻ ശ്രമിക്കരു​തെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.