കണ്ണനല്ലൂർ: സംസ്ഥാനത്തെ ക്ഷീരകർഷകരുടെ വരുമാന വർധനയും ക്ഷേമവും ഉറപ്പാക്കുന്ന നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ചതായി മന്ത്രി ജെ. ചിഞ്ചുറാണി. സി.പി.ഐ മുഖത്തല മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാഷ്ട്രീയ റിപ്പോർട്ട് ജില്ല കൗൺസിൽ അംഗം കെ. ദിനേശ്ബാബു അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ. രാജേന്ദ്രൻ, ജില്ല അസി. സെക്രട്ടറി ജി. ലാലു, ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ പി. ഉണ്ണികൃഷ്ണൻ, ജി ബാബു, മണ്ഡലം സെക്രട്ടറി സി.പി. പ്രദീപ്, എൽ. ജലജകുമാരി, എ. ഹാഷിം, അജയകുമാർ എന്നിവർ സംസാരിച്ചു. 'സമരത്തിന് പിന്തുണ' കൊല്ലം: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി യുവാക്കള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങൾക്ക് ഫോർവേഡ് ബ്ലോക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് പാർട്ടി ദേശീയ സെക്രട്ടറി ജി. ദേവരാജന്‍. അതേസമയം സമരത്തിന്‍റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ പാർട്ടി പിന്തുണക്കില്ല. അഗ്നിപഥ് പദ്ധതിയിലൂടെ നിയമനം ലഭിക്കുന്നവരില്‍ സർവിസിൽനിന്ന് പുറത്താകുന്നവർ സമൂഹത്തിന് ബാധ്യതയും വർത്തമാനകാല സാമൂഹിക സാഹചര്യത്തില്‍ രാജ്യസുരക്ഷക്കുതന്നെ ഭീഷണിയാകുന്നതരത്തില്‍ പരിവർത്തനം ചെയ്യപ്പെടാനുമുള്ള സാധ്യതയുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.