വികസന സെമിനാർ

പുനലൂർ: പുനലൂർ നഗരസഭയുടെ 2022-23 വാർഷിക പദ്ധതി രൂപവത്​കരണത്തിന്റെ ഭാഗമായി ഏകദിന പി.എസ്. സുപാൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ നിമ്മി എബ്രഹാം അധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പുഷ്പലത പദ്ധതി വിശദീകരണം നടത്തി. വാർഡ് സഭകളിൽ നിന്നും ഉയർന്നുവന്ന പൊതുനിർദേശങ്ങൾ 17 കർമസമിതികൾ ചേർന്ന്​ ചർച്ചചെയ്തു. നഗരത്തിന്റെ വികസനത്തിനുതകുന്ന നിർദേശങ്ങൾ കൗൺസിൽ അംഗീകരിച്ച്​ പദ്ധതിയാക്കും. സ്ഥിരംസമിതി അധ്യക്ഷന്മാർ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജി. ജയപ്രകാശ്, സെക്രട്ടറി എ. നൗഷാദ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോഗ്രാം (കെ.എസ്.ഡഡബ്ല്യു എം.പി) കോഓഡിനേറ്റർ തോമസ് പണിക്കർ, നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. അജയകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.