കൊട്ടിയം: അപകടത്തിൽ മരിച്ച പിതാവിൻെറ ആഗ്രഹം സഫലമാക്കി എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ അനന്ദു കൃഷ്ണനെ റൈസിങ് കൊട്ടിയം ഭാരവാഹികൾ വീട്ടിലെത്തി ആദരിച്ചു. പരീക്ഷ നടന്നുകൊണ്ടിരിക്കെയാണ് അനന്ദു കൃഷ്ണൻെറ പിതാവും കൊട്ടിയം ഓട്ടോസ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറുമായിരുന്ന സുനിൽകുമാർ അപകടത്തിൽ മരിച്ചത്. റൈസിങ് കൊട്ടിയം ഭാരവാഹികളായ പ്രസിഡന്‍റ് പുല്ലാംകുഴി സന്തോഷ്, സെക്രട്ടറി റോയൽ സമീർ, ട്രഷറർ സിദ്ദീഖ് അസനാർ, ജോയിന്‍റ് സെക്രട്ടറി ഹിരൺ ജോർജ്, മീഡിയ കോഓഡിനേറ്റർമാരായ മിയ ഷിബു റാവുത്തർ, സക്കീർ ഹുസൈൻ, സക്കീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.