കൊല്ലം: അയ്യൻകാളി ഉയർത്തിയ മൂല്യങ്ങൾ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് പോകുന്നതെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അയ്യൻകാളി ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷതവഹിച്ചു. അയ്യൻകാളി പ്രതിമക്ക് മുന്നിൽ നടന്ന പുഷ്പാർച്ചനക്ക് നേതാക്കളായ ബിന്ദുകൃഷ്ണ, സൂരജ് രവി, ഡി.സി.സി ഭാരവാഹികളായ എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണിക്കൃഷ്ണൻ, അൻസർ അസീസ്, ദലിത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് പട്ടത്താനം സുരേഷ് എന്നിവർ സംസാരിച്ചു. അഞ്ചൽ സുരേഷ്, വി.എസ്. ജോൺസൺ, കെ.ബി. ഷഹാൽ, മുഖത്തല ഗോപിനാഥൻ, പോളയിൽ രവി, സി.കെ. കുമാരൻ, നീലികുളം രാജു, ആലുവിള ബിജു, മുണ്ടയ്ക്കൽ സന്തോഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.