സമൂഹത്തിലെ നാനാതുറകളിലുള്ളവരുടെ ഒത്തുചേരലായി സുഹൃദ് സംഗമം

കൊല്ലം: ജില്ലയുടെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-ആത്​മീയ മേഖലകളിൽനിന്നുള്ള പ്രമുഖരുടെ ഒത്തുചേരലായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ സുഹൃദ് സംഗമം അരങ്ങേറി. മുസ്​ലിം ലീഗ്​ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സുഹൃദ് സംഗമങ്ങളുടെ ഭാഗമായാണ്​ ശനിയാഴ്ച കൊല്ലത്ത്​ ഒത്തുചേരൽ സംഘടിപ്പിച്ചത്​. കേവലം വൈകാരിക പ്രശ്‌നങ്ങളില്‍ മനുഷ്യമനസ്സുകളെ അകറ്റുകയല്ല അടുപ്പിക്കുകയാണ് വേണ്ടതെന്ന്​ സംഗമത്തിന്​ തുടക്കം കുറിച്ച്​ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്‌ലിം ലീഗ് മുന്നോട്ട് വെക്കുന്ന സൗഹാര്‍ദ സന്ദേശം സമൂഹം ഏറ്റെടുത്തതിന്‍റെ തെളിവാണ് എല്ലാ ജില്ലകളിലും സുഹൃദ് സംഗമത്തിനുണ്ടായ പിന്തുണയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി-ഇൻ ചാര്‍ജ് പി.എം.എം. സലാം ആമുഖ പ്രഭാഷണം നടത്തി. എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നിൽ സുരേഷ്​, പി.സി. വിഷ്ണുനാഥ്​ എം.എൽ.എ, മുന്‍ കൊല്ലം ബിഷപ് സ്റ്റാന്‍ലി റോമൻ, കെ.പി. അബൂബക്കര്‍ ഹസ്രത്ത്, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി (ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ), ഇ.കെ. സിറാജുദ്ദീന്‍ (ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്‍റ്​), കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, അഡ്വ. കെ.പി. മുഹമ്മദ് (കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍), ഷഹാല്‍ ഹസന്‍ മുസ്​ലിയാര്‍ (ടി.കെ.എം ​ട്രസ്റ്റ്​), സ്വാമി വിശ്വാനാദാമൃത ചൈതന്യ (അമൃതാനന്ദമയി മഠം), ഫാ. സുഗുണ്‍ ലിയോണ്‍ (ലത്തീന്‍ കത്തോലിക്ക സഭ), സ്വാമി അസംഘടാനന്ദ (ശിവഗിരി മഠം), പി.ഒ.ജെ. ലബ്ബ (എം.ഇ.എസ്), ഫാ. നൈനാന്‍ (യാക്കോബായ സഭ), ബോധേന്ദ്ര തീർഥസ്വാമികള്‍, ഫാ. ഫെര്‍ഡിനാന്‍റ്​ കായാവില്‍, എസ്. സുവര്‍ണകുമാര്‍, നടന്‍ കുണ്ടറ ജോണി, അഹമ്മദ് കബീര്‍ ബാഖവി (സമസ്ത), ജി. ബിജു (കൊല്ലം പ്രസ് ക്ലബ് പ്രസിഡന്‍റ്​), റിട്ട. ജഡ്​ജി പഞ്ചാപകേശന്‍, എസ്. സുന്ദരേശന്‍ (എസ്.എന്‍.ഡി.പി യൂനിയന്‍), പി. രാജേന്ദ്രപ്രസാദ് (ഡി.സി.സി പ്രസിഡന്‍റ്​), ഡി. ദേവരാജന്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി), അനില്‍ ജോണ്‍ (ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍), ജനാർദനന്‍ കുമ്പളത്ത് (ആര്‍ട്ട് ഓഫ് ലീവിങ്​), ജുനൈദ് കാരാളികോണം (മെക്ക), ഷിബു റാവുത്തര്‍ (റാവുത്തര്‍ ഫെഡറേഷന്‍), അഞ്ചല്‍ ഇബ്രാഹീംകുട്ടി (കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍), കെ. രാമഭദ്രന്‍, തടിക്കാട് സഈദ് മൗലവി, നാസിമുദ്ദീന്‍ ബാഫഖി തങ്ങള്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.