കൊല്ലം: മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമായിരുന്ന അന്തരിച്ച അബ്ബാസ് സേട്ടിൻെറ സ്മരണാർഥം സൗദി കെ.എം.സി.സി കൊല്ലം കോഓഡിനേഷൻ കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരം എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് സമർപ്പിച്ചു. കൊല്ലം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അവാർഡ് ദാനം നിർവഹിച്ചു. ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെട്ട് പാർലമെന്‍റിൽ ശബ്ദമുയർത്തുന്ന എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറ്റുള്ളവർക്കായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു അബ്ബാസ് സേട്ട് എന്ന് അദേഹം അനുസ്മരിച്ചു. സൗദി കെ.എം.സി.സി കൊല്ലം കോഓഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം ക്ലാപ്പന അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റ് അൻസാറുദ്ദീൻ, ജില്ല ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം, റഷീദ് കള്ളിത്താട്ട്, ശ്യാം സുന്ദർ, കൊല്ലൂർവിള ബദറുദീൻ, നൂറുദീൻ കൊട്ടിയം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.