കൊട്ടിയം: കേന്ദ്ര സർക്കാറിൻെറ പുതിയ അഗ്നിപഥ് പദ്ധതി ഇന്ത്യൻ യുവത്വത്തോടുള്ള വെല്ലുവിളിയാണെന്ന് മുൻ മന്ത്രിയും സി.പി.ഐ ജില്ല സെക്രട്ടറിയുമായ മുല്ലക്കര രത്നാകരൻ. സി.പി.ഐ മുഖത്തല മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് കുരീപ്പള്ളിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എം. സജീവ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി.പി. പ്രദീപ്, സി.പി.ഐ ജില്ല എക്‌സിക്യൂട്ടിവ് അംഗങ്ങളായ പി. ഉണ്ണികൃഷ്ണൻ, ജി. ബാബു, തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്‍റ് എൽ. ജലജകുമാരി, എ.ജി. രാധാകൃഷ്ണൻ, അഡ്വ. കെ. മനോജ്‌കുമാർ എന്നിവർ സംസാരിച്ചു. കായിക പരിശീലന ക്യാമ്പ് കൊട്ടിയം: ശാരീരിക ക്ഷമത പരീക്ഷിക്കുന്ന മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവർക്കായി നീന്തൽ, കായിക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആദിച്ചനല്ലൂർ പഞ്ചായത്തംഗം പ്ലാക്കാട് ടിങ്കുവിൻെറ നേതൃത്വത്തിലാണ് ക്യാമ്പ്. രജിസ്ട്രേഷന്: 8547677951.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.