ശിക്ഷ കഴിഞ്ഞിറങ്ങിയ മോഷ്ടാവ് കവര്‍ച്ചാശ്രമത്തിനിടെ പിടിയില്‍

കുളത്തൂപ്പുഴ: ശിക്ഷ കഴിഞ്ഞ് ഒരാഴ്ച മുമ്പ് മാത്രം ജയില്‍ മോചിതനായ മോഷ്ടാവ് കവര്‍ച്ചാശ്രമത്തിനിടയില്‍ വീണ്ടും പിടിയിലായി. നിരവധി മോഷണ കേസുകളിലെ പ്രതിയായ ചണ്ണപ്പെട്ട വളപ്പാട്ചതുപ്പില്‍ വെള്ളംകുടി ബാബു എന്ന ബാബു(55)ആണ് കഴിഞ്ഞദിവസം രാത്രി കുളത്തൂപ്പുഴ പൊലീസി‍ൻെറ പിടിയിലായത്. രണ്ടുദിവസം മുമ്പ് കുളത്തൂപ്പുഴ വിഷ്ണു ക്ഷേത്രത്തിലെ പൂജാരിയുടെ ബാഗ്​ കൈക്കലാക്കുകയും സമീപത്ത മറ്റൊരു ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് മോഷ്​ടിക്കുകയും ചെയ്തിരുന്നു. ഇതോടെ കുളത്തൂപ്പുഴ പൊലീസ് എസ്.ഐ പ്രജീഷ് കുമാറി‍ൻെറ നേതൃത്വത്തില്‍ രാത്രികാല പരിശോധന കുളത്തൂപ്പുഴയില്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയില്‍‍ കുളത്തൂപ്പുഴ മുസ്​ലിം ജുമാമസ്ജിദിന്​ സമീപം സംശയകമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാബുവിനെ പൊലീസ് ചോദ്യംചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇരുളിലേക്ക് ഓടി മറഞ്ഞെങ്കിലും നിമിഷങ്ങള്‍ക്കകം പിടികൂടുകയായിരുന്നു. ഇയാളുടെ കൈയിലെ സഞ്ചിയില്‍‍ നിന്നും മോഷണത്തിനുവേണ്ടി ഉപയോഗിക്കുന്ന ഉളിയും പാരയും മറ്റ് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. കടയ്ക്കല്‍, ചടയമംഗലം, കുളത്തൂപ്പുഴ, അഞ്ചല്‍ തുടങ്ങി സമീപ പ്രദേശങ്ങളിലെ നിരവധി സ്റ്റേഷനുകളില്‍ ഇയാൾക്കെതിരെ ഒട്ടേറെ കേസുകള്‍ നിലവിലുണ്ടെന്ന് കുളത്തൂപ്പുഴ പൊലീസ് അറിയിച്ചു. മോഷ്ടിക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങിയ കടയില്‍ എത്തിച്ച്​ പ്രതിയെ വ്യാപാരി തിരിച്ചറിയുകയും ചെയ്തു. എസ്.ഐമാരായ ഷാജഹാന്‍, ജഹാംഗീര്‍, എ.എസ്.ഐ വിനോദ്, സുജിത്ത്, രതീഷ് എന്നിവുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.