ശാസ്താംകോട്ട: നിയന്ത്രണം വിട്ട . വെള്ളിയാഴ്ച രാവിലെ പോരുവഴി തൊളിക്കലിലാണ് സംഭവം. കാറിന്‍റെ ആക്സിൽ ഒടിഞ്ഞതാണ് അപകടത്തിന് കാരണം. കൊട്ടാരക്കര സ്വദേശികളായ രണ്ടുപേരാണ് കാറിലുണ്ടായിരുന്നത്. ഇവർക്ക് പരിക്കില്ല. പ്രതിഷേധ യോഗം (ചിത്രം) ചവറ: എം.എസ് യൂനിറ്റിൽ സ്വകാര്യവത്കരണത്തിനെതിരെ കേരള മിനറൽസ് എംപ്ലോയീസ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംഘടിപ്പിച്ച പ്രതിഷേധ യോഗം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി അഖിലേന്ത്യ സെക്രട്ടറി കെ. സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് തുപ്പാശ്ശേരി, ചവറ ഹരീഷ്കുമാർ, അജയൻ ഗാന്ധിതറ, ജോൺസൺ വർഗീസ്, യോഹന്നാൻ, ആന്‍റണി മരിയാൻ, സന്തോഷ്കുമാർ, ബിജു, റോബർട്ട് മരിയാൻ, രത്നകുമാർ, ജയശാന്തൻ, ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.