മുറ്റത്തൊരു കശുമാവ് പദ്ധതി

കുന്നിക്കോട്: കേരള സ്റ്റേറ്റ് ഏജൻസി ഫോർ കാഷ്യൂ കൾട്ടിവേഷനും വിളക്കുടി പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ജില്ല പഞ്ചായത്തംഗം അനന്ദു പിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബി. ഷംനാദ് അധ്യക്ഷത വഹിച്ചു. എല്ലാ വീടുകളിലും 700 കശുമാവിൻ തൈകള്‍ വിതരണം ചെയ്തു. പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലുമായി 300 കശുമാവിൻ തൈകളും നട്ടു. കിടങ്ങയിൽ കോയിക്കൽ ക്ഷേത്രത്തിലെ ദേവസ്വം ഭൂമിയിൽ 200 തൈകൾ നട്ടു. ബ്ലോക്ക് പഞ്ചായത്തംഗം സജീവൻ, വി.ജെ. റിയാസ്, ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ സന്തോഷ് കുമാർ, പി.ആർ. വേണുഗോപാൽ, ശ്രീകുമാർ, അഞ്ജന വേണുഗോപാൽ, ഗീത, പരിമളവല്ലി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.