പുനലൂർ: റീഹാബിലിറ്റേഷൻ പ്ലാന്‍റേഷനിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന മാനേജ്മെന്‍റ് നടപടിയിൽ പ്രതിഷേധിച്ച് ശനിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ഹെഡ്ഓഫിസിന് മുന്നിൽ നിൽപ് സമരം നടക്കും. ആനുകൂല്യങ്ങൾ നൽകിയില്ലെങ്കിൽ അടുത്തമാസം മുതൽ പണിമുടക്ക് ഉൾപ്പെടെയുള്ള സമരം നടത്തുമെന്ന് യൂനിയൻ സെക്രട്ടറി സി. വിജയകുമാർ അറിയിച്ചു. പ്രതിഷേധ മാർച്ചും ധർണയും പുനലൂർ: അന്യയമായ സ്ഥലമാറ്റത്തിനും നീതിനിഷേധത്തിനുമെതിരെ എൻ.ജി.ഒ അസോസിയേഷൻെറ ആഭിമുഖ്യത്തിൽ തെന്മല വനം ഡിവിഷൻ ഓഫിസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. തെന്മല ഡി.എഫ്.ഒ ഇറക്കിയ ഓഫിസ് അറ്റൻഡർമാരുടെ സ്ഥലംമാറ്റ ഉത്തരവിലൂടെ വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സാമാന്യനീതിയുടെ ലംഘനം ഉണ്ടായതായും ആക്ഷേപമുണ്ട്. എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡന്‍റ് സുനിൽ ജോസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്‍റ് എസ്. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റുമാരായ സി. അനിൽ ബാബു, ബിനു കോട്ടാത്തല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ. ബാബു, എച്ച്.നിസാം, റോണി മുഞ്ഞനാട്ട് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.