പെണ്‍വായന മത്സരം

കൊല്ലം: ജില്ല ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ജില്ലതലം ഞായറാഴ്ച ഉച്ചക്ക്​ രണ്ടുമുതല്‍ കൊല്ലം പബ്ലിക് ലൈബ്രറിയില്‍ നടക്കും. താലൂക്കുതല മത്സരത്തില്‍ വിജയിച്ച ആദ്യ 10 സ്ഥാനക്കാര്‍ക്ക് പങ്കെടുക്കാം. തെരഞ്ഞെടുത്ത പുസ്തകങ്ങളെ അധികരിച്ചുള്ള ചോദ്യങ്ങളാണ് മത്സരത്തിനുണ്ടാവുക. വായന പക്ഷാചരണം ജില്ലതല ഉദ്ഘാടനം 19ന് കൊല്ലം: പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ഐ.വി. ദാസി‍ൻെറ ജന്മദിനമായ ജൂലൈ ഏഴുവരെ വായന പക്ഷാചരണമായി ആചരിക്കുന്നതി‍ൻെറ ജില്ലതല ഉദ്ഘാടനം ജൂണ്‍ 19ന്​ വൈകീട്ട് മൂന്നിന്​ നടക്കും. കൊല്ലം ജില്ല ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പരിപാടി കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്​ഘാടനം ചെയ്യും. കലക്ടര്‍ അഫ്സാന പര്‍വീണ്‍ വായനസന്ദേശം നൽകും. സാക്ഷരത മിഷന്‍ ഡയറക്ടര്‍ പ്രഫ.എ.ജി. ഒലീന, പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തും. ജില്ലയില്‍ തെരഞ്ഞെടുത്ത 33 എഫ് ഗ്രേഡ് ലൈബ്രറിക്ക് ലൈബ്രറി കൗണ്‍സിലി‍ൻെറ രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി 40,000 രൂപ വിലയുളള പുസ്തകങ്ങള്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സി.അംഗം ഡോ.പി.കെ. ഗോപന്‍ കൈമാറും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗ്രന്ഥാലോകം വാര്‍ഷിക വരിക്കാരെ ചേര്‍ത്ത കൊല്ലം ശാബ്ദിനികേതന്‍ ഗ്രന്ഥശാല ഭാരവാഹികളെ സംസ്ഥാന ലൈബ്രറി കൗണ്‍സിലംഗം എസ്. നാസര്‍ പുരസ്കാരം നൽകി ആദരിക്കുമെന്ന്​ ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ബി. മുരളീകൃഷ്ണനും, സെക്രട്ടറി ഡി. സുകേശനും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.