കൊല്ലം: കോവിഡ് പശ്ചാത്തലത്തില്‍ നിലക്കുകയും പിന്നീട് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്ത കൊല്ലം പബ്ലിക് ലൈബ്രറിയുടെ വരുമാന വര്‍ധന ഉള്‍പ്പെടെ കാലാനുസൃത മാറ്റങ്ങള്‍ നടപ്പിലാക്കുമെന്ന് കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ലൈബ്രറി സന്ദര്‍ശിച്ച് അടിയന്തര പരിഹാരം ആവശ്യമുള്ള പ്രശ്‌നങ്ങളില്‍ നടപടിയെടുക്കുമെന്നും ലൈബ്രറിയുടെ ചെയര്‍പേഴ്‌സന്‍ കൂടിയായ കലക്ടര്‍ വ്യക്തമാക്കി. ഹാളുകള്‍ വാടകക്ക് നല്‍കുന്നത് വഴിയുള്ള മാലിന്യസംസ്‌കരണത്തിന് കോര്‍പറേഷന്‍റെ സഹായം തേടും. ഇതിനായി മേയറുമായി ചര്‍ച്ച നടത്തും. വിവിധ സര്‍ക്കാര്‍ ഫണ്ടുകള്‍ ലൈബ്രറി വികസനത്തിന് വിനിയോഗിക്കുന്നതിന്റെ സാധ്യതയും പരിശോധിക്കും. വരുമാന വര്‍ധനക്കായി ഇതര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് ഭരണസമിതി അംഗങ്ങള്‍ മുന്‍കൈയെടുക്കണം. നിശ്ചിത ഇടവേളകളില്‍ ഭരണസമിതി യോഗം കൂടണം. അംഗങ്ങളുടെ കുടിശ്ശിക സ്വീകരിച്ച് വരുമാനം ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കണം. അടുത്ത മാസം ഭരണസമിതി യോഗം ചേര്‍ന്ന് ലൈബ്രറിയുടെ പൊതുവികസന സാധ്യതകള്‍ ചര്‍ച്ച ചെയ്യണമെന്നും കലക്ടര്‍ നിർദേശിച്ചു. 'മണിക്കൂടാരം' ആറാം വാർഷികം ഇന്ന് കൊല്ലം: കലാഭവൻ മണി മെമ്മോറിയൽ മണിക്കൂടാരം കൂട്ടായ്മയുടെ ആറാം വാർഷികം ശനിയാഴ്ച നടക്കും. രാവിലെ 10ന് കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാളിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഈ വർഷത്തെ കലാഭവൻ മെമ്മോറിയൽ മണിക്കൂടാര പുരസ്കാരമായ മണിരത്നം അവാർഡ് സുനിൽ ഭാഗ്യക്കും നടനമണിശ്രീ പുരസ്‌കാരം മനുജക്കും ഗാനമണിശ്രീ പുരസ്‌കാരം രേഷ്മ രാഘവേന്ദ്രക്കും സമർപ്പിക്കും. ഉച്ചക്ക് രണ്ടിന് സമാപന സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. നിര്യാതരായ സൈമേഷ് വേളമാന്നൂർ, വിനോദ് ചാലക്കുടി, അനീഷ് ചെന്നിത്തല, ശരത് കൊല്ലം, ഹരികൃഷ്ണൻ എന്നിവരുടെ അനുസ്മരണവും നടത്തും. തുടർന്ന് സമ്മാനദാനവും ആദരവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡന്‍റ് വി. ഹരികുമാർ, സംസ്ഥാന സെക്രട്ടറി സാബു മുതുകുളം, സംസ്ഥാന ട്രഷറർ മഹേഷ് പരവൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.