കൊട്ടാരക്കര: കൊട്ടാരക്കര എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ക്ക് അപകട ഭീഷണിയായി നിന്ന കിണറിന് മേല്‍മൂടിയുടെ നിര്‍മാണത്തിനാവശ്യമായ പണം നല്‍കി വെട്ടിക്കവല ദേശസേവാസമിതി വായനശാല. പുതിയ അധ്യയന വര്‍ഷത്തിൻെറ ആദ്യദിനം മുതല്‍ തന്നെ ഈ കിണറിൻെറ അപകടത്തെക്കുറിച്ച് രക്ഷാകര്‍ത്താക്കള്‍ക്കിടയില്‍ വ്യാപക പരാതി ഉണ്ടായിരുന്നു. തുടര്‍ന്ന് വെട്ടിക്കവല വാര്‍ഡ് മെംബര്‍ പഞ്ചായത്ത് ഭരണസമിതിയില്‍ ഈ വിഷയം ഉന്നയിക്കുകയും പഞ്ചായത്ത് ഫണ്ടില്‍ നിന്നും പതിനായിരം രൂപ നിര്‍മാണ ചെലവുകള്‍ക്കായി അനുവദിക്കുകയും ചെയ്തു. എന്നാല്‍, പഞ്ചായത്തില്‍നിന്ന് അനുവദിച്ച തുകക്ക് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെ ബാക്കി തുക ഗ്രന്ഥശാല അംഗങ്ങള്‍ വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്‍റിൻെറ സാന്നിധ്യത്തില്‍ നിർമാണ ചുമതല ഏറ്റെടുത്ത ആളിന് കൈമാറി. വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സജയകുമാര്‍, വാര്‍ഡ് മെംബര്‍ ആശാ ബാബു, വായനശാല സെക്രട്ടറി എം. ബാലചന്ദ്രന്‍, എം. ശ്രീകുമാര്‍, എസ്. ഗിരീഷ്‌കുമാര്‍, ബി. ഉണ്ണികൃഷ്ണന്‍ നായര്‍, വി.എസ്. അജിത്ത്, ബിനോയ് മിഥില തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.