തമിഴ് കുടുംബത്തിലെ മിന്നുംതാരം

അഞ്ചൽ: തമിഴ്നാട്ടിൽനിന്ന് അഞ്ചലിലെത്തി പലവിധ തൊഴിലുകളെടുത്ത് സ്ഥിരതാമസക്കാരായ അമ്പതോളം തമിഴ് കുടുംബങ്ങളിലെ മിന്നുന്ന താരമായി മാറി ഇടമുളയ്ക്കൽ പനച്ചവിള മീനഭവനിൽ ലക്ഷ്മണന്‍റെയും മീനയുടെയും മകൻ എൽ. ഹരീഷ്. എസ്.എസ്.എൽ.സി പരീക്ഷയിൽ ഏഴു വിഷയങ്ങൾക്ക്​ എ പ്ലസും മൂന്നു വിഷയങ്ങൾക്ക് എ ഗ്രേഡുമാണ് നേടിയത്. അഞ്ചൽ വെസ്റ്റ് എച്ച്.എസ് വിദ്യാർഥിയാണ്. ഏക സഹോദരി ശിവ ബി.ഫാം വിദ്യാർഥിനിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.