പുനലൂർ: മതിയായ മുന്നൊരുക്കമില്ലാതെ പാതയോരത്തെ മരങ്ങൾ മുറിക്കുന്നത് കാരണം കൊല്ലം-ചെങ്കോട്ട അന്തർ സംസ്ഥാന പാതയിൽ മണിക്കൂറുകൾ ഗതാഗതം മുടങ്ങുന്നു. തെന്മലക്കും ആര്യങ്കാവിനും ഇടയിലുള്ള പാതയോരത്തെ അപകടനിലയിലുള്ള മരങ്ങളാണ് ദുരുന്ത നിവാരണ പദ്ധതി പ്രകാരം മുറിച്ചുമാറ്റുന്നത്. പാതയോരത്തും വനാതിർത്തിയോടും ചേർന്നും കൂറ്റൻ മരങ്ങളാണ് മിക്കയിടത്തുമുള്ളത്. ഈ മരങ്ങൾ മുറിച്ചിടുന്നത് പാതയിലേക്കാണ്. ഇതോടെ ഗതാഗതവും തടസ്സപ്പെടുന്നു. മരങ്ങൾ ചെറുകഷണങ്ങളാക്കി പാതയിൽ നിന്നും മാറ്റുന്നതിന് രണ്ടുമൂന്നും മണിക്കൂർ പലപ്പോഴും വേണ്ടിവരുന്നു. ഈ സമയത്താണ് യാത്രാവാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങൾക്ക് തടസ്സമുണ്ടാകുന്നത്. പൊതുവേ അപകടകരമായ മേഖലയിൽ വൈദ്യുതി ലൈനും മറ്റ് തടസ്സങ്ങളും കണക്കിലെടുത്ത് സുരക്ഷക്കായി പാതയിലേക്കാണ് മരങ്ങൾ മുറിച്ചിടുന്നത്. പരമാവധി ഗതാഗത സ്തംഭനം ഒഴിവാക്കി മരം മുറിച്ചുനീക്കാനുള്ള നിർദേശം ബന്ധപ്പെട്ട് അധികൃതർ കരാറുകാർക്ക് നൽകാനും തയാറായിട്ടില്ല. പ്രതിഷേധം ഇന്ന് പുനലൂർ: യൂത്ത് കോൺഗ്രസ് മാർച്ചിനുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിനെതിരെ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് കോൺഗ്രസിൻെറ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തും. പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.